
അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.
Tuesday, July 28, 2009
ശാഹിദ് കാസനോവ

Friday, July 10, 2009
ഫസല്‍100

കണ്ടാപറയത്തില്ല കെട്ടാ ......................... ആണെന്നു. (വിട്ട ഭാഗം പൂരിപ്പിക്കുക) ഏറ്റവും നല്ല അടിക്കുറിപ്പിന് 2 കോലുമുട്ടായി സമ്മാനം.
Friday, June 12, 2009
ജാന്‍വോയ്സ്

Monday, June 8, 2009
Sunday, May 31, 2009
arrogant

Thursday, May 21, 2009
അല്‍സാബിത്ത് ജൂനിയര്‍

Wednesday, May 13, 2009
ഡിസ്കോ ഡാന്‍സര്‍

Friday, May 1, 2009
Wednesday, April 29, 2009
Monday, April 27, 2009
മാസ്റ്റര്‍ ലയണ്‍

സിംഗത്തിനു താടിയുണ്ടല്ലൊ പച്ചേങ്കി ഞമ്മളെ മാസ്റ്റര്‍ക്ക് അതില്ല, ചെലപ്പൊ ഷേവ് ചെയ്തതായിരിക്കും അല്ലെ......
Sunday, April 26, 2009
Monday, April 20, 2009
arrogantxxx3

ചെത്ത്മുത്ത് അപ്ഡേറ്റഡ്

Sunday, April 19, 2009
കര്‍zzzzzz

ഇഞ്ചെ ബലാലെ..... അന്നെകൊണ്ട് ഞമ്മള് തോറ്റ് കെട്ടാ....
അനക്ക് ഏതോ ഒരു സാമിയുമായി ബന്ധണ്ടെന്ന് എല്ലാരും പറഞ്ഞപ്പം ഞമ്മള്‍ അതത്തരെ കാര്യാക്കീല്ല, പച്ചേങ്കി അന്നെ കണ്ടപ്പളല്ലേ ബലാലേ ഞമ്മക്ക് മനസിലായെ. എന്തായാലും അന്റെ പേരൊന്നും പേപ്പറില്‍ ബരാത്തോണ്ട് ഇജ്ജ് പീഡനക്കേസിലൊന്നും പെട്ടിട്ടില്ലാന്നു മാത്തരാ ഇഞ്ചെ ഒരു സമാദാനം.
Thursday, April 16, 2009
Monday, April 13, 2009
ഷാന്‍ 977

എന്റമ്മോ, ദേ ഞാന്‍ ഇവനെ ഉദ്ദേശിച്ചൊന്നുമല്ല കെട്ടാ അങ്ങനെ പറഞ്ഞത്, ചുമ്മാ...... വെറുതെ.
Wednesday, April 8, 2009
Sunday, March 1, 2009
ഷഫീ ചാപ്പി അപ്ഡേറ്റഡ്

ഞമ്മളെ ബാഷീല്‍ പറഞ്ഞാല് പണ്ടാറടങ്ങാന്‍ പലേ കുണ്ടമ്മാരും ഞമ്മളോട് മുണ്ടാണ്ട് നടക്കല്ലെ , ഞമ്മള്‍ ഇബടെ ഒരു ഫോട്ടം ഇട്ടെന്നു പറഞ്ഞ്... ഇങ്ങനീണ്ടോ മന്‍സമ്മാര്.. ഇബലെകൊണ്ട് ഞമ്മള് തോറ്റു കെട്ടാ...ഈ പഹയമ്മരെ ഒക്കെ ഓര് കാര്യേ.
Saturday, February 28, 2009
അമന്‍

യഹൂ ഫ്രന്റ്സിന്റെ ആശംസകള്‍
Monday, February 2, 2009
മാണിക്കമുത്ത്

ദൈവമേ!!!!!!
ഒരു ചെമ്പ് ചോറ്
2 കോഴി
4 തരം ഉപ്പേരി
ചിക്കന്‍ വറുത്തത്
മട്ടന്‍ പൊരിച്ചത്
12 കോഴിമുട്ട
തൈര് ഒരു ചെറിയ കലം (ദഹനത്തിനു)
പിന്നെ ഒരു കുപ്പി നാടന്‍ കള്ളും
എന്റെ പള്ളീ ഇവനെയൊക്കെ എങ്ങനെ നാട്ടുകാര്‍ കല്യാണത്തിനു ക്ഷണിക്കും.
Monday, January 26, 2009
ഹൈചാറ്റിലെ മറക്കാനാവാത്ത ദിവസം (എനിക്കല്ല)
ഹൈചാറ്റ് റൂമില്‍ നിന്ന് ബാലസുധ കഴിച്ച് വയറിളകിയപോലെ പെട്ടന്നു ഇറങ്ങി ഓടിയ ഇവന്‍ തിടുക്കത്തില്‍ എണ്ണ ഉണ്ടോന്നു നോക്കാന്‍ മറന്നു. അമേരിക്ക മൂത്രമൊഴിച്ചാല്‍ ഇവിടെ പെട്രോളിനു വില കൂട്ടും നമ്മുടെ സര്‍ക്കാര്‍ എന്നറിയാവുന്നത്കൊണ്ടും തന്റെ കാശുകൊണ്ട് ആരും ഊരു ചുറ്റണ്ടാ എന്നൊരു പിശുക്കന്റെ കുശുമ്പു ഉള്ളതു കൊണ്ടുംനമ്മുടെ സുന്ദര സുമുഖന്‍ ഒരിക്കലും തന്റെ ബൈക്കില്‍ പത്ത് രൂപയില്‍ കൂടുതല്‍ എണ്ണ അടിക്കാറുമില്ല. ( അതുകൊണ്ടാ അവന്‍ ഇനിമുതല്‍ ഒരു ലിറ്ററില്‍ കുറഞ്ഞു അടിക്കത്തില്ലെന്നും പറഞ്ഞു പെട്രോള്‍ പമ്പുകാരു കൊടിപൊക്കാന്‍ നോക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ രാത്രി പെട്രോള്‍ പമ്പിനു കല്ലെറിയാന്‍ പോയത്)അങ്ങനെ പെട്രോള്‍ തീര്‍ന്നു പെരുവഴിയില്‍ ചന്തിയും കുന്തിച്ചിരുന്ന് ഇനിയെന്ത് എന്നു ചിന്തിക്കുമ്പോഴുണ്ട്, അതാ വരുന്നു ഫീലണ്ണന്‍. തേടീയവള്ളി എവിടെയൊക്കെയോ ചുറ്റിയെന്നും പറഞ്ഞ് അവന്‍ പാഞ്ഞു വരുന്ന ഫീലിന്റെ ഹെര്‍കുലീസ് മുക്കാല്‍ വണ്ടിയുടെ മുന്നിലേക്ക് എന്തും വരട്ടേ എന്നു കരുതി എടുത്ത് ചാടി. ( അങ്ങനെ ചാടിയ മാമയുടെ മുഖത്ത് അപ്പോള്‍ നായികയെ രക്ഷിക്കാന്‍ പോകുന്ന നായകന്റെ ദൃഢനിശ്ചയമായിരുന്നു എന്നു പിന്നീട് ഫീലണ്ണന്‍ അനുസ്മരിച്ചിട്ടുണ്ട് )മുന്നില്‍ ചാടിയ മാമയെ കണ്ട് ഒന്നമ്പരന്ന ഫീല്‍ കലിയിളകി തുള്ളിയോടുന്ന വെട്ടുകിളിയുടെ മൂക്ക് കയറില്‍ ഗിറ്റാര്‍ കയറിപ്പിടിച്ച പോലെ ബ്രൈക്ക് മൊത്തം പിടിച്ചു വലിച്ചു, കേബില്‍ ഊരി കയ്യില്‍ പോന്നെങ്കിലും മുക്രയിട്ടുവന്നിരുന്ന വണ്ടി മുക്കിക്കൊരച്ചും ഞെരങ്ങി നീങ്ങിയും അവിടെ നിന്നു, അവനോടൊന്നും പറയാന്‍ നില്‍കാതെ മാമ ഫീലിനെ പിടിച്ച് തള്ളി താഴെയിട്ടു. തലപൊക്കി നോക്കുമ്പഴേക്കും മാമ സൈകിളില്‍ കയറി പറന്നിരുന്നു. “ഡാ സൂക്ഷിച്ച്, ബ്രൈക്കില്ലാ” എന്ന സ്നേഹത്തോടെയുള്ള മുന്നറിയിപ്പൊന്നും അവന്‍ കേട്ടില്ല.മാമയുടെ ആ ആത്മാര്‍ത്ഥതയില്‍ ഫീലിന്റെ ഉള്ളം കോള്‍മയിര്‍ കൊണ്ടു. പിന്നെ പതുക്കെ എണീറ്റ് മൂട്ടിലെ പൊടിതട്ടി മുന്നോട്ട് നടന്നു.
ഇടി വെട്ടിയവനെ പാമ്പുകടിച്ചെന്നു പാവം മാമ ഇതുവരെ പറയുന്ന കേട്ടിട്ടേയുള്ളു. ഇപ്പൊ അതും കണ്ടു, ഇടവപ്പാതിയോ എന്തോന്നറിയില്ല, നല്ലവണ്ണം പെയ്ത മഴയില്‍ സര്‍കാര്‍ ചെലവില്‍ റോട്ടിലുള്ള ഗട്ടറുകള്‍ എല്ലാം ദൈവം സഹായിച്ച് വെള്ളം നിറച്ച് മൂടിയിരുന്നു. അതിലൊന്നില്‍ മൂക്കും കുത്തി വീണ മാമ പിന്നെ കരക്കു കയറിയത് നാട്ടുകാര്‍ പ്രതിഷേധ സൂചകമായി നട്ട വാഴയില്‍ പിടിച്ചായിരുന്നു. ഗട്ടറില്‍ നിന്നു വലിച്ചു കയറ്റിയ ഹെര്‍കുലീസ് കണ്ട് മാമയുടെ സകല ഞാടി ഞരമ്പുകളും തളര്‍ന്നു പോയി. (മുമ്പ് ഞരമ്പ് രോഗത്തിനു ചികിത്സയിലായിരുന്നു 2 വര്‍ഷം) ദൈവമെ ചതിച്ചു, ഇതും പഞ്ചര്‍. തന്റെ സ്വപ്നങള്‍ക്കുമേല്‍ ഗട്ടറിലേ ഏതോ കൂര്‍ത്ത് മൂര്‍ത്ത കല്ലുകള്‍ റീത്ത് വെച്ചിരിക്കുന്നു. എന്തു ചെയ്യും, ബൈക്ക് ഉപേക്ഷിച്ച പോലെ ഇതും ഉപേക്ഷിക്കാന്‍ വയ്യല്ലൊ, വെറുതെ ആ ഫീലിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേട്ട് ഇല്ലാത മാനം വീണ്ടും കളയണോ. അതോ ഇതു തൂക്കി പിടിച്ച് ഒരു മാരത്തണ്‍ കാഴ്ച് വെക്കണോ, അവസാനം തീരുമാനിച്ചു . മാരത്തണ്‍ തന്നെ. ഒരു വിതത്തില്‍ മൂന്ന് കിലോമീറ്റര്‍ താണ്ടി മെഡിക്കല്‍ ഷോപ് കണ്ടെത്തി. സമാധാനത്തോടെ ബോര്‍ഡിന്റെ ട്യൂബ് ലൈറ്റ് കണ്ട് ഒന്നു നെടുവീര്‍പ്പിട്ടു. പിന്നെ ഒരല്പം ശ്വാസം കൂടി നീട്ടി വലിച്ചെടുത്തു, പക്ഷെ അതു മുഴുവനാകുന്നതിനു മുമ്പ് അവന്റെ ചങ്ക് വീണ്ടും വീണ്ടും ഇടിച്ചു. പക്ഷെ അതിനു ദീവാലിക്കു പൊട്ടിക്കുന്ന അന്‍പത് പൈസ പാക്കറ്റ് പടക്കത്തിന്റെ സൌണ്ട് പോലുമില്ലായിരുന്നു. ദൈവമെ ഷോപ് അടച്ചിട്ടിരിക്കുന്നു. എന്ത് വേണം, അവന്‍ ഒന്നു ആലോചിച്ചു.
തിരിച്ച് നടന്നാല്‍ നാണക്കേടാണ്. കിട്ടിയില്ലെങ്കില്‍ തനിക്ക് മുമ്പെ ആരെങ്കിലും അതു എത്തിച്ചാല്‍ തന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കും. എങ്കില്‍ പിന്നെ വച്ചകാല്‍ പിന്നോട്ടില്ല, മുന്നോട്ട് തന്നെ. മെഡിക്കല്‍ ഷോപ്പിനു പിറകിലെ ഉടമയുടെ വീട്ടിലെ കാളിങ് ബെല്ല് അവനൊരല്പം സങ്കോചത്തോടെ അമര്‍ത്തി.പുറത്ത് വന്നത് പരിചയക്കാരന്‍ തന്നെ. നമ്മുടെ ചെസ്സ്007 , മാമ ആളെ കണ്ട് ഒന്നു സമാധാനിച്ചു. “ ഡാ ചെസ്സെ ഹൈ ചാറ്റില്‍ ചോര, നമ്മുടെ കുട്ടിക്ക് മെ.....” മാമാ പെട്ടന്ന് സംസാരം നിര്‍ത്തി. ചെസ്സിനു പിറകില്‍ ഏതോ ബന്ധു ആണെന്നു തോന്നുന്നു. അവന്‍ ചെസ്സിനെ പുറത്തേക്ക് വിളിച്ച് കാര്യം പറഞ്ഞു. അവന്‍ കുറച്ചു നേരം മാമയുടെ മുഖത്തേക്ക് തന്നെ നോക്കി. പിന്നെ നിലത്ത് ഒരല്പ സമയം ഇരുന്ന് നെട്ടല്‍ തീര്‍ത്ത് അകത്ത് പോയി ഒരു ജെഗ്ഗ് വെള്ളവും അകത്താക്കി ഷോപ്പ് തുറന്നു. സാധനം കണ്ട ഞങ്ങള്‍ ഒക്കെ ഞെട്ടി “കെയര്‍ഫ്രീ” എന്റെ ദൈവേ പെറ്റതള്ള കണ്ടാ സഹിക്കില്ല, ഇവന്റൊരു ആത്മാര്‍ത്ഥതയേ...!!!!
ഇതൊക്കെ കൂടി ചെസ്സിനോടു പറഞ്ഞപ്പോ അവന്‍ ഞെട്ടുന്നേയില്ല, എന്താ മോനെ നീ ഞെട്ടാത്തതെന്നു ചോതിച്ചപ്പൊ അവന്‍ പറയുന്നത് , ഇപ്പൊ തന്നെ ആള്‍ റെഡി രണ്ടുമൂന്നു തവണ ഞെട്ടി ക്ഷീണിച്ചിരിക്കുവാ ഇനി വയ്യാന്നു.
(ഹൈ ചാറ്റില്‍ എത്തി കെയര്‍ഫ്രീ ഏല്പിക്കുമ്പോള്‍ മാമയുടെ മുഖം കാര്‍ഗില്‍ യുദ്ധം ജയിച്ച ഇന്ത്യന്‍ പട്ടാളക്കാരുടേതിനേക്കാള്‍ തിളങ്ങിയിരുന്നു എന്നു കണ്ടു നിന്നവരുടെ ലൈവ് റിപ്പോര്‍ട്ട്.)
Saturday, January 24, 2009
ടിന്റു മോന്‍

ഒരുപാട് മുഖങ്ങളുള്ള, പേരില്‍ ഒരല്പം മധുരവും ഹൃദയത്തില്‍ മറ്റെന്തൊക്കെയോ ഒളിപ്പിക്കുകയും ചെയ്ത ക്രൂരന്‍ എന്നു നമുക്ക് പറയണ്ട ... അല്ലേ. പിന്നെ പാവം എന്നെയെങ്ങാനും ഉപദ്രവിച്ചാലോ,
ഇവന്റെ ഈ മുഖമൂടി വലീച്ചു കീറിയതിന്............
ശഫീചാപ്പി

മരം ചാടി നടക്കുന്ന ...
ചപ്പും ചവറും പെറുക്കി നടക്കും
ചാപ്പി മോനിന്ന് സന്തോഷം
കൂട്ട്കാരനെ കിട്ടിയപ്പോള്‍
ചാടിമറിഞ്ഞും തൂങ്ങിനടന്നും
സമയം കൊല്ലും ചാപ്പി മോന്‍.
(കൂട്ട്.....)
അബ്ദുള്ള കര്‍ണ

തള്ളേ എന്തോന്നിത് !!!! കൊള്ളാവല്ല്..
പുള്ളാരെ ഓരോ കാര്യങ്ങളേ.....
തനിക്ക് ചെറിയൊരു വട്ടുണ്ടെന്ന് എനിക്കറിയാമെങ്കിലും ഇതിത്രത്തോളമെത്തുമെന്ന്.........
ഞാനൊന്നും പറയുന്നില്ല്ലേ.
Monday, January 19, 2009
പപ്പടക്കുട്ടന്‍

പപ്പടക്കൊതി മൂത്ത് പാലക്കാട് ഏതോ പട്ടരുടെ ഹോട്ടലില്‍ ജോലിക്ക് കയറിയെന്നും കൊണ്ട്വരുന്ന പപ്പടം മുഴുവന്‍ ഇവന്‍ തന്നെ അകത്താക്കുന്ന കാരണം പാവം പട്ടരു പൂട്ടിപ്പോയെന്നും അതിനു ശേഷമാണു പേരിലെങ്കിലും ഒരു പപ്പടം കിടക്കട്ടേന്നു കരുതി ഈ ഐഡി ഉണ്ടാക്കിയതെന്നും അസൂയക്കാര്‍........
Friday, January 16, 2009
Saturday, January 10, 2009
ബാഷാഭായ്

ശേഷം സ്ക്രീനില്‍....അല്ലല്ല, ചാറ്റ് റൂമില്‍.
Tuesday, January 6, 2009
മലപ്പുറം ഹാജി

Monday, January 5, 2009
Subscribe to:
Posts (Atom)