അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.
Friday, August 29, 2008
പൂവാലന്‍ ന്‍ ന്‍ ന്‍
ഹി... ഹി.. പൂവാലന്‍
കൊള്ളാവല്ല് ; ചുള്ളന്‍ !!! അങ്കവാലും ഉയര്‍ത്തി പൂവും ചൂടി നില്‍കുന്ന കണ്ടില്ല്യോ..
എനിക്കിപ്പൊ ഒരു പഴയ പാട്ടു ഓര്‍മവരുന്നു, ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി........ കാലന്‍ കോഴികള്‍ കൂവി കഴുകന്‍.....
എന്താ ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോ.
Thursday, August 28, 2008
ഇച്ചു തോയക്കാവ്
ഹുയ്യോ.. പാവം,
കയ്യിലിരിപ്പുകൊണ്ട് ഇവനെ വീട്ടീന്ന് പുറത്താക്കി, പാവം എങ്ങനെങ്കിലും രക്ഷപ്പെടാമെന്നു കരുതി ഗള്‍ഫില്‍ വന്നു; പക്ഷെ ഇവിടേയും ഇവന്റെ കുരുത്തക്കേടുകള്‍ കാരണം കൂട്ടുകാര്‍ പിടിച്ചു മണല്‍ കാട്ടില്‍ കൊണ്ടിട്ടു. ഇപ്പോ കണ്ടില്ലെ; ഇവന്റെയൊരവസ്ഥ.
Monday, August 25, 2008
എനിക്കു നഷ്ടപ്പെട്ട എന്റെ സ്പൈസ്
അകാലത്തില്‍ എന്നെ പിരിഞ്ഞ എന്റെ സ്വന്തം സ്പൈസിനു ആദരാഞ്ജലികള്‍,
ഈ നഷ്ടത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല.
ഞാനെന്നുമേകനാണ്;എന്റെ സ്വപ്നങ്ങള്‍ .......
എനിക്കെപ്പോഴും നഷ്ടങ്ങള്‍ മാത്രം
വയ്യ................
ഈ നഷ്ടത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല.
ഞാനെന്നുമേകനാണ്;എന്റെ സ്വപ്നങ്ങള്‍ .......
എനിക്കെപ്പോഴും നഷ്ടങ്ങള്‍ മാത്രം
വയ്യ................
Sunday, August 24, 2008
Saturday, August 23, 2008
കുട്ടിചാത്തന്‍
എന്റമ്മൊ !!
ഇവനു കൊമ്പില്ലെങ്കിലും ഒരു കുട്ടിച്ചാത്തന്‍ ലുക്കുണ്ടല്ലൊ, വലിയ പല്ലു കാണാതിരിക്കാന്‍ വായ് വളരെ ബുദ്ദിമുട്ടി അടച്ചു പിടിച്ചിരിക്കുവാ, ഇവന്റെ കയ്യിലെങാനും പൂയി കൊടുങ്ങല്ലേ.....
പുലിക്കുട്ടി ?
പുലിക്കുട്ടിയോ അതോ പൂച്ചക്കുട്ടിയോ ? നിങ്ങള്‍ക്കെന്തു തോന്നുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടൊന്നു കമന്റിയേ, ഞാനുമൊന്നറിയട്ടെ നാട്ടുകാര്‍ക്ക് ഇവനെകുറിച്ചുള്ള അഭിപ്രായം.
Friday, August 22, 2008
ഉജാല മുക്കിയ കോണം
പാവം ജഡ്ഡി വാങ്ങാന്‍ കാശില്ലാത്തോണ്ട് വീട്ടിലെ പഴയ വെള്ളമുണ്ട് എടുത്ത് ഉജാല മുക്കി കോണകമുടുത്തു നടക്കുവാ, പുറത്തെ ഡ്രസ്സിന്റെ പത്രാസ്സുകണ്ടാല്‍ ആരെങ്കിലും പറയുമൊ ഇവനു ജഡ്ഡി വാങ്ങാന്‍ കാശില്ലെന്നു.....
NB:-ദയവായി ഇവിടം സന്ദര്‍ശിക്കുന്നവര്‍ വീട്ടിലെ വെള്ള പഴന്തുണികള്‍ ഇദ്ദേഹത്തിനു പാഴ്സല്‍ ചെയ്യാന്‍ അപേക്ഷിക്കുന്നു.
ഡിസ്കോ ഡാന്‍സര്‍
ഡാന്‍സ് ഭ്രാന്ത് മൂത്ത് അവസാനം ഏഷ്യാനെറ്റ് തകതിമിയില്‍ ഒന്നു കയറിപ്പറ്റാന്‍ നോക്കി, പക്ഷെ നടന്നില്ല, അതിന്റെ വേദനയില്‍ ഡിസ്കോ ഡാന്‍സര്‍ എന്നൊരു ഐഡിയുമുണ്ടാക്കി ആശതീര്‍ക്കുന്ന പാവം ...............
പുട്ടാലു അമ്മാവന്‍
ബാലരമ വായിച്ച് വായിച്ച് സ്വയം പുട്ടാലുഅമ്മാവനായ നമ്മുടെ പുട്ടാലു ചേട്ടന്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്.എന്നാലുംപുട്ടാലു അമ്മാവന് ബാലരമയില്‍ എന്താണു റോള്‍ എന്നു ചോദിച്ചാല്‍ വിക്കിപിടിയ പോലും പറയുന്നത് ആള്‍ ഒരല്പം ദേശ്യക്കാരനാണ് എന്നു മാത്രമാണ്.ദേ വിശ്വാസമില്ലെങ്കില്‍ ഇവിടെ ക്ലിക്കി നോക്കൂ
Thursday, August 21, 2008
^^^പരീക്കുട്ടി^^^
ചെമ്മീനിലെ കറുത്തമ്മയെ വിളിച്ചു കരഞ്ഞ പഴയ പരീക്കുട്ടിയെ പോലെ പ്രണയനൈരാശ്യത്തില്‍ ജീവിതം ഹോമിച്ച് കടല്‍ കരയില്‍ പാട്ടുംപാടിനടക്കാതെ പുതിയകാലത്തിന്റെ പരീക്കുട്ടി യാഹൂ ചാറ്റില്‍ പുതിയ കറുത്തമ്മമാരെ തേടി....................
കൊടുവാളുകള്ളന്‍
കള്ളന്‍ !!!
കൊടുവാളും അടിച്ചുമാറ്റി ഓടുന്ന കണ്ടില്ലെ , എന്നിട്ടിവന്‍ നാണമില്ലാതെ പറയുവാ കള്ളനാണെന്ന്, ശ്ശോ!!! കാലം പോയൊരു പോക്കേ...........
ഇങ്ങനെകാണാന്‍ കൊള്ളാവുന്ന പിള്ളാരൊക്കെ കക്കാന്‍ ഇറങ്ങിത്തുടങ്ങിയാല്‍ നമ്മളെന്തോ ചെയ്യും.
Wednesday, August 20, 2008
ചോക്ലേറ്റ് ബോയ്
ശ്ശോ... കണ്ടാല്‍ തന്നെ ഒരു ചോക്ലേറ്റ് പരുവം,എപ്പോഴും കിളികള്‍ക്ക് ചോക്ലേറ്റ് വാങ്ങിക്കൊടുത്ത് പാപ്പരായെന്നു ജനസംസാരം.....
0*0*0*ലാപ്‌കുമോന്‍*0*0*0
ചുള്ളന്റെ ഇരിപ്പുകണ്ടാ... , വായില്‍ വിരലിട്ടാല്‍ കടിക്കില്ല; പക്ഷേങ്കി നമ്മള്‍ക്കല്ലെ അറിയൂ ഇവന്റെയീ പൂച്ചയെ പോലെയുള്ള ഇരിപ്പിനുള്ളിലെ ക്രൂരത %$$#@!!#%!&*!%*
കുരുടാന്‍ പാമ്പ് ~~~~~~
കുരുടാന്‍ പാമ്പെന്നു പറഞ്ഞാല്‍.....?
പാമ്പ് എന്നാല്‍ ഇവന്‍ ഉദ്ദേശിച്ചത് ഏതാണാവോ, എന്റെ ഒരു സംശയമാണേ...
:::::::ജാബി യു എ ഇ:::::::::
ഓന്റെ ഇരുത്തോം ഐഡിയും ഒക്കെ കണ്ടാല്‍ എമിറേറ്റ്സിലെ ശൈഖാണെന്നു തോന്നും, അടിച്ചോന്റെ കണ്ണൂ പൊട്ടിക്കണം, ഹല്ലാപിന്നെ ഇവനെന്താ ജാബി ഇന്ത്യ എന്നിട്ടാല്‍................
@@ ചൂടന്‍ @@
പാവം ഇടക്കൊക്കെ A/C ന്ന് പുറത്തിറങ്ങുമ്പോള്‍ ശരീരം പെട്ടന്നു ചൂടാവും ,പിന്നെ ആകൊരു കിരുകിരിപ്പാ മൂപ്പര്‍ക്ക്, പിന്നെയീ ചൂടൊന്നു തണുക്കണെങ്കില്‍ വല്ല കിളികളും കൊത്തണം.
==ചക്കരക്കുട്ടന്‍==
ചക്കരയോടുള്ള ആക്രാന്തം തീരാതെ വീട്ടില്‍ കസേരയുംസ്റ്റൂളും ചുമരുമെല്ലാം ചക്കരവത്കരിച്ചിരിക്കുന്നത് കണ്ടില്ലെ..........കൊതിയന്‍
###കലിപ്പ്സാബു###
എന്റമ്മോ.....ഈ ശരീരോം വെച്ചോണ്ട് എന്തോന്ന് കലിപ്പാന്‍ , അല്ല നിങ്ങളുതന്നെ പറ.
എന്നിട്ടവന്‍ ഇട്ടിരിക്കുവാ കലിപ്പ് എന്നു,
ശോ...എനിക്കുതന്നെ പാവം തോന്നുന്നു,സാരല്ല അവന്റെ വീട്ടുകാരോട് വല്ല ഹോര്‍ലിക്സോ ബൂസ്റ്റോ വാങ്ങിക്കൊടുക്കാന്‍ പറയാം അല്ലെ..
എന്നിട്ടവന്‍ ഇട്ടിരിക്കുവാ കലിപ്പ് എന്നു,
ശോ...എനിക്കുതന്നെ പാവം തോന്നുന്നു,സാരല്ല അവന്റെ വീട്ടുകാരോട് വല്ല ഹോര്‍ലിക്സോ ബൂസ്റ്റോ വാങ്ങിക്കൊടുക്കാന്‍ പറയാം അല്ലെ..
Tuesday, August 19, 2008
!^!**()()കിടുമാമന്‍()()**!^!
കിടുമാമന്റെ ബാക്ക്ഗ്രൌണ്ട് കണ്ട് പേടിക്കയൊന്നും വേണ്ട, ഇവനെന്തിനായീ ഗ്ലാസിങ്ങനെ എപ്പോഴും വെച്ചുനടക്കുന്നതെന്നറിയാമോ വെറുതെയിരുന്നു കണ്ണാടീല്‍ നോക്കുമ്പോള്‍ കിടുങ്ങാതിരിക്കാന്‍ ,!!!
പിന്നെ ഡിസ്‌പ്ലേ ഇമേജ് കണ്ട് വല്ല കിളികളും വലയില്‍ വീണാല്‍ അത്രയും ആയില്ലെ എന്നൊരു ദുരാഗ്രഹവും മനസില്‍ കാണും
^^!!^^സോജന്‍^^!!^^
കണ്ടോ കണ്ടോ !!!! പുറകില്‍ കുപ്പികണ്ടപ്പൊ അവന്റെ മുഖത്തെ സന്തോഷം കണ്ടോ ....
ഇവനൊക്കെയൊന്നു നന്നായിക്കൂടെ. @#$%!@്*(@#
<)>)*കൊച്ചുമണി*(<(>
സെറ്റപ്പണ്ണാ സെറ്റപ്പ്!!!!!!
ഞമ്മക്ക് ഈ ഇംഗ്ലീഷ് അത്രക്കങ്ങട് മനസിലാവാത്തോണ്ട് കൊച്ചുമണി എന്നു ഞമ്മള് ആദ്യം വായിച്ചത് കൊച്ചമ്മിണി എന്നാണു കെട്ടാ.
പിന്നല്ലെ മനസിലായെ.... ഇവനൊരു കൊച്ചു വലിയമണിയാണെന്നു.
~!~!shaanamaan!~!~
ച്ചേ!! തത്തമ്മ ചുണ്ടും ചുവപ്പിച്ച് കൊച്ചന്‍ നിക്കുന്ന കണ്ടില്ലെ,
ശ്ശോ! എനിക്കുതന്നെ നാണമാവുന്നു.കൊച്ചു കള്ളന്‍********
എന്തായാലും ഇവന്റെ ഫോട്ടോ കണ്ടപ്പോഴാ പെണ്‍കുട്ടികള്‍ മാത്രമല്ല
ആണ്‍ തന്തകളും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടെന്നു മനസിലായെ..........
+++മാണിക്കം+++
നാട്ടില്‍ ചില്ലറ മോഷണവുമായൊക്കെ നടന്ന ഈ വിദ്വാന്‍ അവസാനം എവിടന്നോ ഒരു മാണീക്യം അടിച്ചു മാറ്റിയെന്നോ മറ്റോ ഒക്കെയാണു നാട്ടുകാര്‍ പറയുന്നെ , അങ്ങനാണു ഇദ്ദേഹം മാണിക്കമായതെന്നും നാട്ട്കാര്‍ എന്നാല്‍ അങ്ങനല്ല രാജമാണിക്യം എന്ന ഫിലിം ഇറങ്ങിയപ്പോള്‍ വെറുതെ ഇങ്ങനൊരു പേരു സ്വീകരിച്ചെന്നു ഇദ്ദേഹം ,,,, നമ്മള്‍ എന്തു വിശ്വസിക്കണം .
ഒരാള്‍ പറയുന്നതോ ഒരു നാടു മുഴുവന്‍ പറയുന്നതോ..!!!!!..
Monday, August 18, 2008
!!**ഗിറ്റാര്‍**!!
തള്ളേ !!!!! ബയങ്കര ഗ്ലാമര്‍ ര്‍ ര്‍ ര്‍
എന്തായിട്ടെന്താ ഓന്റെ പിന്നിലിരിക്കണ ഗിറ്റാറിന്റെ ഇടേല്‍ തലപെട്ടാലിണ്ടല്ലാ ......................
എന്തായിട്ടെന്താ ഓന്റെ പിന്നിലിരിക്കണ ഗിറ്റാറിന്റെ ഇടേല്‍ തലപെട്ടാലിണ്ടല്ലാ ......................
)()()nabshu)()()(
ആളു പുലിയാണു കെട്ടാ. എന്നാലും കണ്ടില്ലെ അവന്റെയൊരു അഹങ്കാരം ,സെക്കനാന്റ് പ്ലാസ്റ്റിക് മൊബൈലും കയ്യില്‍ പിടിച്ച് ഷൈന്‍ ചെയ്യുന്ന കണ്ടീല്ലെ.......... ഹി......... ഹി.......... ഹീ..........
മണ്ടന്‍ microboytanur
“കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ, എനിക്കു കണ്ണുകളെന്തിനു വേറേ”
ശ്ശോ ഞമ്മക്ക് ഇബന്റെ ഈ കണ്ണാട കണ്ടപ്പൊ ഈ പാട്ടാ ഓര്‍മവന്നത്, അപ്പൊ ഇങ്ങള് കരുതും ഞമ്മളോനെ പൊട്ടന്‍ ന്ന് വിളിച്ചെന്ന്. ഒരിക്കലൂല്ലട്ടാ....
ശ്ശോ ഞമ്മക്ക് ഇബന്റെ ഈ കണ്ണാട കണ്ടപ്പൊ ഈ പാട്ടാ ഓര്‍മവന്നത്, അപ്പൊ ഇങ്ങള് കരുതും ഞമ്മളോനെ പൊട്ടന്‍ ന്ന് വിളിച്ചെന്ന്. ഒരിക്കലൂല്ലട്ടാ....
മിസ്റ്റര്‍ ഡോണ്‍ ????
കണ്ടില്ലേ മക്കളേ!!!!!!
പാവം കാര്യായിട്ടെന്തെങ്കിലും കഴിച്ചിട്ടുതന്നെ ആഴ്ചകളായെന്നു ആ ഇരിപ്പു കണ്ടാലറിയാം, എന്നിട്ടു പറയുവാ ഡോണ്‍ ആണെന്ന്.എങ്ങനെ നമ്പും.നിങ്ങളുതന്നെ പറയിം......
x**x^^വെട്ടിക്കിളി^^x**x
പാവം ഇദ്ദേഹത്തിനു വെട്ടിക്കിളികളേ ഭയങ്കര ഇഷ്ടമാ.... അതോണ്ട് ഇവന്റെ പ്രധാന ഹോബി ഇവയെ പിടിച്ച് പചക്കു തിന്നുക എന്നതാണ്,എന്നിട്ടും അതിനോടുള്ള ആക്രാന്തം തീരാഞ്ഞ് വെട്ടുകിളി എന്ന പേരില്‍ 1 മുതല്‍ 100 വരെ ഐഡി ഉണ്ടാക്കി സ്വയം സായൂജ്യമടയുന്നു,ഇവന്റെ ആരോഗ്യ രഹസ്യം തന്നെ ഇതാണെന്നാണു ഇവന്റെ വാദം, എന്തെങ്കിലുമാവട്ട്....... അതിലൊരു ചെറിയ സത്യമുണ്ടെന്നാണ് എനിക്കു തോന്നുന്നത് , കാരണം 56 കഴിഞ്ഞ ഇവന്റെ ഫോട്ടോ കണ്ടില്ലേ....ഹോഹ് എന്നാ ചെറുപ്പമാ.........(മുടിയൊക്കെ ചായം പൂശിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്)
ക്ലാസ്മേറ്റ് ????????
ആരുടെ ക്ലാസ്മേറ്റ് (?) എന്നു ചോദിച്ചാ നമ്മളെന്തു പറയാന്‍ .അതാണു സത്യം,ഇവനീ ഐഡിയും വെച്ചു ആരെയൊക്കെയോ തപ്പിയിറങ്ങിയതാണെന്നേ നമുക്ക് തോന്നു ,പക്ഷെ സത്യം അതാണോ ഒരിക്കലുമല്ല.............പിന്നെ എന്താ സത്യം ? പാവം ചെല്ലകിളികളെ തപ്പിയിറങ്ങിയ കാമുകഹൃദയമുള്ളവന്‍!!!!!!!!!!!!!!!!!!!!ഇവന്റെയൊക്കെ കെണിയില്‍ കുടുങ്ങി വീണ്ടുമൊരു പീഢനകഥ കേരളത്തില്‍ ജനിക്കാതിരിക്കട്ടെ .ഹലേലൂയാ..................
ഫീല്‍ എന്റമ്മോ!!!!!!!!!!!!!
ഈ പോത്തിനെ കണ്ടാ,ഇദ്ധേഹത്തിനു എന്തുപറഞ്ഞാലും പെട്ടന്നു ഫീല്‍ ചെയ്യും. പാവം അതോണ്ട് പറയുന്നവരോട് പെട്ടന്ന് പ്രതികരിച്ചു കളയും.എന്നു കരുതി തെറ്റിദ്ദരിക്കേണ്ട ,ഇവന്‍ വൃത്തികെട്ട നല്ലൊരു മനസുള്ളവനാ,തങ്കപ്പെട്ട സ്വഭാവം, പുഞ്ചിരിക്കുന്ന മുഖം,സദാ..........ന് സജ്ജമായിരിക്കുന്ന മനസ്സ്.അതാണ് ഫീല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍
Sunday, August 17, 2008
നീലം മുക്കിയ ...........
പാവം ഇവന്റെ അവസ്ത നോക്കണേ!!!വീട്ടില്‍ ഉണക്കാനിട്ടിരിക്കുന്ന കോണോത്തിനു കാവലിരിക്കുന്നു.
ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര്‍,സകല വ്രിത്തികെട്ട ഐഡികളിലും വന്നു മനുഷ്യനെ പറ്റിക്കുന്നവന്‍, ഇതു ഗള്‍ഫില്‍നിന്നു കൊണ്ടുവന്നതാണെന്നും പറഞ്ഞാ ഇതിനു മുന്‍പില്‍ കുത്തിപ്പിടിച്ചിരിക്കുന്നെ. ഹ ഹാ ഹാ
ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര്‍,സകല വ്രിത്തികെട്ട ഐഡികളിലും വന്നു മനുഷ്യനെ പറ്റിക്കുന്നവന്‍, ഇതു ഗള്‍ഫില്‍നിന്നു കൊണ്ടുവന്നതാണെന്നും പറഞ്ഞാ ഇതിനു മുന്‍പില്‍ കുത്തിപ്പിടിച്ചിരിക്കുന്നെ. ഹ ഹാ ഹാ
lovemakerrrrrrrrrrrr
ഇബന്‍ ഞമ്മളെ പയ്യനാണ് കെട്ടാ,ഒരൊന്നൊന്നര പാട്ടുകാരനാ,പച്ചേങ്കി ഇബന്റെ കൊയപ്പം എന്താന്നുബെച്ചാ ഇബന്‍ കൊറേകൊറേ ഐഡിയാളില്‍ ബന്നു മന്‍സാമ്മാരെ കൊയക്കും.സാരല്ലാ ന്നാലും ആളു ചുള്ളനാണല്ലാ. അതാപിന്നെ ഞമ്മക്കൊരു ........................
:x:xcool:-*:-*:x**ameer:x**
ഇദ്ദേഹത്തിന്റെ പേരില്‍ മാത്രമേ കൂള്‍ ഒള്ളു എന്നത് കൊണ്ട് ഞാന്‍ ഇദ്ദേഹത്തെ അത്യാവശ്യം തണുപ്പിക്കുന്ന ഒരു തല്ലാജിന്റെ വാള്‍പേപര്‍ ആക്കി,ചോദിക്കാനും പറയാനും ആരും ഇല്ലല്ലൊ പിന്നെന്ത്. അല്ലാപിന്നെ
Subscribe to:
Posts (Atom)