അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.
Sunday, September 21, 2008
കൃഷ്ണന്‍ ഉണ്ണി
പൊട്ടക്കണ്ണടയും ഗാന്ധിയന്‍ മുണ്ടും ചുറ്റി ......... എന്തൊരു സെറ്റപ്പ് .
ഇതൊക്കെ നമ്മള്‍ തന്നെ കാണണമല്ലോ ,ദൈവമേ.......
ജൂഡ് സ്പാരോ
തള്ളേ കൊള്ളാം കെട്ടാ....
ഇവന്റെ ആരോഗ്യത്തിന്റെ രഹസ്യം പട്ടിക്കുട്ടികള്‍ ആണെന്നു ഇപ്പോഴാ എനിക്കു മനസിലായെ...
എന്തരായാലും ഇക്കണക്കിനു ഇവന്‍ നമ്മളേയും തിന്നുവല്ലൊ, മക്കളേ ഇവന്റെ കയ്യിലൊന്നും പോയി പെടല്ലേ.
മല്ലു ക്രൈം
വീട്ടിലെ അലമാരയില്‍ ഇരിക്കുന്ന പ്ലസ്റ്റിക് തോക്കും കാണിച്ചേച്ചു പറയുവാ ക്രൈം ആണെന്നു, എന്തൊരു കോമഡിയാല്ലെ. കൊള്ളാം കെട്ടാ......
മുസ്തു
ജോലി:വാഴകുല കച്ചവടം
ആരോഗ്യം: ശരിക്ക് ഒരു വാഴക്കുല പൊക്കാനുള്ള ശേഷിയില്ല.
വിചാരം: ഷാറൂഖ് ഖാന്‍ ആണെന്നു.
സ്റ്റൈല്‍: പച്ചക്കുതിരയിലെ ദിലീപിന്റെ സെക്കന്റ് റോള്‍.
Monday, September 15, 2008
പൂമ്പാറ്റ
പൂവുകള്‍ തോറും തൂ... (ച്ചെ !! വൃത്തികേട് അങ്ങനെ പാടരുത് ) പാറിനടക്കും പൂമ്പാറ്റ...
അതു പൂമ്പാറ്റ. പക്ഷെ ഇദ്ദേഹമോ.... ഇവനും പാറിനടക്കുന്നുണ്ട്, പക്ഷേ പൂവുകളിലല്ലെന്നു മാത്രം.
ഹി ഹി ഹി...
Sunday, September 14, 2008
സിറ്റി പോലീസ്
സത്യത്തില്‍ ഞാനും കരുതി എവനാളൊരു പോലീസാണെന്നു, പിന്നല്ലിയോ കാര്യങ്ങളുടെ കിടപ്പു മനസിലായെ. ഇവന്‍ പോലീസിന്റെ കയ്യീന്നു ഇടികൊള്ളുന്നവനാണെന്ന്.
എന്തരൊക്കെയായാലും ആളു പാവമാണു കെട്ടാ.... ഉറങ്ങുമ്പോഴാണെന്നു മാത്രം.
എന്തരൊക്കെയായാലും ആളു പാവമാണു കെട്ടാ.... ഉറങ്ങുമ്പോഴാണെന്നു മാത്രം.
കാര്‍ ലക്സസ്
പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍കാകാശമുണ്ട്......
പാവം നമ്മുടെ ഇവനു പക്ഷേ ലക്സസിന്റെ ഫോട്ടോ മാത്രമേയുള്ളു. അതുകൊണ്ട് ഇവനെപ്പോഴും വീട്ടിലെ ചുമരില്‍ പതിച്ച കാറിന്റെ ഫോട്ടോയും നോക്കിയിരിക്കും.
ഇവന്റെ പുളിയും പൂക്കട്ടേ... എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.
ഷാന്‍ കെ.എസ്.ഡി
ച്ചെ..!!! വൃത്തികെട്ടവന്‍ , ഇവനീ മുനിസിപാലിറ്റി വെയ്സ്റ്റില്‍ നിന്ന് എണീറ്റ് ഒന്നു പോയി കുളിച്ചൂടെ.ഹയ്യയ്യേ ഇങ്ങനേമുണ്ടോ മനുഷ്യന്മാര് ....... ഹല്ലാപിന്നേ
Saturday, September 13, 2008
Tuesday, September 9, 2008
റയീസ് എം പി
ദൈവമേ !!!! എന്നാ പരീക്ഷണമാ...
ഇതൊക്കെ നമ്മള്‍ തന്നെ കാണണമല്ലോ, പാവം തലയില്‍ കൈവെച്ച് നില്‍ക്കുന്ന കണ്ടില്ലേ
ബഷീര്‍ കോഴിക്കല്‍
ഇവന്‍ ആദ്യം ഉണ്ടാക്കിയത് ബഷീര്‍ കോഴിക്കള്ളന്‍ എന്ന ഐഡിയായിരുന്നു, പക്ഷെ നിലവില്‍ കൊടുവാളുകള്ളനെന്നും മറ്റും ഒരുപാടുകള്ളന്‍മാര്‍ യാഹൂവില്‍ നിലവില്‍ ഉള്ളതുകൊണ്ട് ഇദ്ദേഹത്ത്നു കള്ളന്റെ ഐഡി കിട്ടിയില്ല. അപ്പൊ ഇദ്ദേഹം ഇങ്ങനെ ഒരു ഐഡികൊണ്ട് തൃപ്തിപ്പെട്ടു.
ഇപ്പൊ ഇയാള്‍ ഹൈ ചാറ്റില്‍ ഇഖാമ കാണാനില്ലെന്നും പറഞ്ഞു കരഞ്ഞു നടക്കുവാ......
Monday, September 8, 2008
വാസ്കോഡ ഗാമ ഒറിജിന്‍ ???
എന്റെ കുഞ്ഞാടുകളേ , നിങ്ങളൊന്നു സൂക്ഷിച്ചുനോക്കിയേ!!!!
അതു ഒറിജിനല്‍ വാസ്കോഡഗാമയല്ല. നമ്മുടെ സൂരുമോന്‍ .
ഹി ഹി ഹി ഞാനാരാ മോന്‍ ..........
ക്യു ക്യു ക്യു 878
ഹാ...ഹാ...ഹാ..
ദെന്തരു പുള്ളേ... തിന്നണം തിന്നണ്ടാ എന്നല്ലാ. എന്നാലും ഇങ്ങനേമുണ്ടോ...
ഞാനൊന്നും പറയുന്നില്ലേ.. പിന്നെ ഞാന്‍ പറഞ്ഞെന്നാവും...............
ഷെരീഫ് റിസാന്‍
നാട്ടുവാസിയായ ആദിവാസിപ്പയ്യന്‍ പാവം,
മീശമുളക്കാത്തതുകൊണ്ട് കാട്ടിലേക്ക് കരടിനെയ്യ് തേടിപ്പോയതാണ്. പക്ഷെ ചെന്നു പെട്ടതു ചിമ്പാന്‍സിയിടെ മുന്‍പില്‍.......
ഇവന്റെ ഒരു കഷ്ടകാലം നോക്കണേ. പിന്നെയിവന്‍ കരടിനെയ്യിനു പകരം ചിമ്പാന്‍സിയുടെ കാഷ്ഠം കൊണ്ട് മടങ്ങി. ഇപ്പൊ ചുണ്ടിനു മുകളില്‍ അല്പം കളറുമാറിത്തുടങ്ങിയെന്നു ഇവന്‍.
Friday, September 5, 2008
ചെമ്പകം
ചെവിയില്‍ ചെമ്പരത്തിപ്പൂ വെക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ ഇവനു ചെമ്പകത്തില്‍ ആരോ കൂടോത്രം ചെയ്തിട്ടിണ്ടെന്നു തോന്നുന്നു. കണ്ടില്ല്യോ...
കഴുത്തിലും തൊപ്പിയിലുമൊക്കെ ചെമ്പകവും കെട്ടി ....... എന്റമ്മോ ഇതെന്തരു പിരാന്ത് മച്ചൂ...
Wednesday, September 3, 2008
വാസ്കോഡ ഗാമ
മഹാനായ വാസ്‌ഗോഡഗാമ കേരളത്തില്‍ കാലുകുത്തി, ദുഷ്ടനായ വാസ്കോഡഗാമ യാഹുവില്‍ കയ്യുകുത്തി.
കണ്ടില്ലിയോ, ഇവന്റെ ജീവിതം .............. നക്കി. (സോറി ജീവിതമല്ല തല )
Tuesday, September 2, 2008
a b c d കുട്ടന്‍
എ ബി സി ഡി... ഒരു ബീഡി
കത്തിച്ചപ്പോള്‍ അര ബീഡി....എന്നൊരു പാട്ടില്ലേ, ഇവനെ കാണുമ്പോള്‍ എനിക്കാ പാട്ടാ ഓര്‍മ വരുന്നെ.
പണ്ട് LKG യില്‍ പടിക്കുമ്പോള്‍ ഇവന്‍ ടീച്ചറെ പഞ്ചാരയടിച്ചതിനു സ്കൂളില്‍ നിന്നു പുറത്താക്കിയ ശേഷം പഴയ ടീച്ചറേയും ഓര്‍ത്ത് എബിസിഡി യും പാടി നടക്കുവാ.......
രാജു മോന്‍
ഈ പാവം പിടിച്ച എന്നെ പോലും പറ്റിച്ചവനാണിവന്‍, എന്നിട്ടവന്റെ ഒരു ഇളിയും.....
ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം.എന്നാ സെറ്റപ്പാ.
Monday, September 1, 2008
അല്‍ഫി മോന്‍
മക്കളേ ഈ പുഞ്ചിരി കണ്ട് വെറുതെ ഇവന്റെ വലയിലെങ്ങാനും പോയിവീഴല്ലെ, ഇവന്‍ ചോര കുടിക്കുന്ന ഇനവാ. എന്നു കരുതി പേടിക്കേണ്ട കെട്ടാ ആളു പാവമാ (ഉറങ്ങിക്കിടക്കുമ്പോഴാണെന്നു മാത്രം)
Subscribe to:
Posts (Atom)