അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.

Thursday, November 27, 2008

ചെസ്സ് 007


ചെസ്സാണു പോലും ചെസ്സ്.... മനുഷ്യന്റെ രക്തം കുടിക്കാന്‍ നടക്കുന്ന പിശാച്. (പെണ്‍കുട്ടികള്‍ സൂക്ഷിക്കുക.)

Wednesday, November 26, 2008

വീരാങ്കുട്ടികാക്ക

കാട്ടില്‍ പോയി ആദിവാസികളുടെ ഇടയില്‍നിന്നു ഇദ്ദേഹത്തിന്റെ ഫോട്ടോ കിട്ടാന്‍ വളരെ ബുദ്ധിമുട്ടി. അനുവാദമില്ലാതെ എടുത്തതിനാലും വളരെ ദൂരെനിന്നായതിനാലും ക്ലിയര്‍ ഇല്ല . ഇദ്ദേഹത്തിന്റെ ആരാധകര്‍ ക്ഷമിക്കുക.

വി വി റാഫി


ഹി ഹി ....നല്ല കൂട്ട്.......

Wednesday, November 12, 2008

ആശിഫ് ഇ.കെ.എം


ഇവന്റെ അടുത്ത് നില്‍കുന്ന ആളെ കണ്ട് പേടിക്കയൊന്നും വേണ്ട, ഇവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല, പക്ഷെ എനിക്കു തോന്നുന്നത് ഇവന്റെ സെക്യൂരിറ്റിയാണെന്നാ ......(വല്ല പീഢനക്കേസിലും പ്രതിയായിരിക്കും, അതാ സെക്യൂരിറ്റിയൊക്കെ വെച്ചു നടക്കുന്നത്)

മലപ്പുറം2005

ബാക്ക്ഗ്രൌണ്ട് പിക്‍ചര്‍ കണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കല്ലെ ആളു ഡീസന്റാണെന്നു കെട്ടോ, ദൈവമെ ഇദ്ദേഹത്തിന്റെ കത്തി സഹിക്കാന്‍ വല്ല മാലാഖ മാര്‍കു പോലും കഴിയില്ലെന്നു പറയുവാരുന്നു ഞാന്‍, ദൈവമെ എന്നാ പരീക്ഷണമാ നമുക്കങ്ങു സഹിക്കാം !!!!

Tuesday, November 11, 2008

ലിജാസ് 333

മക്കളേ നിങ്ങളു കണ്ടില്ലേ !!!! കേ.പി ഉമ്മറിന്റെ മീശയും വെച്ചേച്ച് ഒരുകണ്ണടയും ഫിറ്റ് ചെയ്ത് ........ തള്ളേ ബയങ്കര പൊളപ്പു തന്നെ കെട്ടാ.. പിന്നെ എനികു പാവം തോന്നി കടയില്‍ നിന്നു 5 രൂപയുടെ ഒരു കണ്ണട വാങ്ങിക്കൊടുത്തു. ഇപ്പൊ അതും വെച്ചുകൊണ്ട് ചെക്കന്‍ പൊളപ്പന്‍ ഒരു കളര്‍ ഫോട്ടോ തന്നതാ എനിക്ക്.....( മീശ ഞാന്‍ പറഞ്ഞിട്ട് കളര്‍ ചെയ്തതാ , അതു ആരോടും പറയല്ലേന്നു പറഞ്ഞതോണ്ടാ പറയാതിരുന്നെ )