ഹൈചാറ്റ് റൂമില്‍ നിന്ന് ബാലസുധ കഴിച്ച് വയറിളകിയപോലെ പെട്ടന്നു ഇറങ്ങി ഓടിയ ഇവന്‍ തിടുക്കത്തില്‍ എണ്ണ ഉണ്ടോന്നു നോക്കാന്‍ മറന്നു. അമേരിക്ക മൂത്രമൊഴിച്ചാല്‍ ഇവിടെ പെട്രോളിനു വില കൂട്ടും നമ്മുടെ സര്‍ക്കാര്‍ എന്നറിയാവുന്നത്കൊണ്ടും തന്റെ കാശുകൊണ്ട് ആരും ഊരു ചുറ്റണ്ടാ എന്നൊരു പിശുക്കന്റെ കുശുമ്പു ഉള്ളതു കൊണ്ടുംനമ്മുടെ സുന്ദര സുമുഖന്‍ ഒരിക്കലും തന്റെ ബൈക്കില്‍ പത്ത് രൂപയില്‍ കൂടുതല്‍ എണ്ണ അടിക്കാറുമില്ല. ( അതുകൊണ്ടാ അവന്‍ ഇനിമുതല്‍ ഒരു ലിറ്ററില്‍ കുറഞ്ഞു അടിക്കത്തില്ലെന്നും പറഞ്ഞു പെട്രോള്‍ പമ്പുകാരു കൊടിപൊക്കാന്‍ നോക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ രാത്രി പെട്രോള്‍ പമ്പിനു കല്ലെറിയാന്‍ പോയത്)അങ്ങനെ പെട്രോള്‍ തീര്‍ന്നു പെരുവഴിയില്‍ ചന്തിയും കുന്തിച്ചിരുന്ന് ഇനിയെന്ത് എന്നു ചിന്തിക്കുമ്പോഴുണ്ട്, അതാ വരുന്നു ഫീലണ്ണന്‍. തേടീയവള്ളി എവിടെയൊക്കെയോ ചുറ്റിയെന്നും പറഞ്ഞ് അവന്‍ പാഞ്ഞു വരുന്ന ഫീലിന്റെ ഹെര്‍കുലീസ് മുക്കാല്‍ വണ്ടിയുടെ മുന്നിലേക്ക് എന്തും വരട്ടേ എന്നു കരുതി എടുത്ത് ചാടി. ( അങ്ങനെ ചാടിയ മാമയുടെ മുഖത്ത് അപ്പോള്‍ നായികയെ രക്ഷിക്കാന്‍ പോകുന്ന നായകന്റെ ദൃഢനിശ്ചയമായിരുന്നു എന്നു പിന്നീട് ഫീലണ്ണന്‍ അനുസ്മരിച്ചിട്ടുണ്ട് )മുന്നില്‍ ചാടിയ മാമയെ കണ്ട് ഒന്നമ്പരന്ന ഫീല്‍ കലിയിളകി തുള്ളിയോടുന്ന വെട്ടുകിളിയുടെ മൂക്ക് കയറില്‍ ഗിറ്റാര്‍ കയറിപ്പിടിച്ച പോലെ ബ്രൈക്ക് മൊത്തം പിടിച്ചു വലിച്ചു, കേബില്‍ ഊരി കയ്യില്‍ പോന്നെങ്കിലും മുക്രയിട്ടുവന്നിരുന്ന വണ്ടി മുക്കിക്കൊരച്ചും ഞെരങ്ങി നീങ്ങിയും അവിടെ നിന്നു, അവനോടൊന്നും പറയാന്‍ നില്‍കാതെ മാമ ഫീലിനെ പിടിച്ച് തള്ളി താഴെയിട്ടു. തലപൊക്കി നോക്കുമ്പഴേക്കും മാമ സൈകിളില്‍ കയറി പറന്നിരുന്നു. “ഡാ സൂക്ഷിച്ച്, ബ്രൈക്കില്ലാ” എന്ന സ്നേഹത്തോടെയുള്ള മുന്നറിയിപ്പൊന്നും അവന്‍ കേട്ടില്ല.മാമയുടെ ആ ആത്മാര്‍ത്ഥതയില്‍ ഫീലിന്റെ ഉള്ളം കോള്‍മയിര്‍ കൊണ്ടു. പിന്നെ പതുക്കെ എണീറ്റ് മൂട്ടിലെ പൊടിതട്ടി മുന്നോട്ട് നടന്നു.
ഇടി വെട്ടിയവനെ പാമ്പുകടിച്ചെന്നു പാവം മാമ ഇതുവരെ പറയുന്ന കേട്ടിട്ടേയുള്ളു. ഇപ്പൊ അതും കണ്ടു, ഇടവപ്പാതിയോ എന്തോന്നറിയില്ല, നല്ലവണ്ണം പെയ്ത മഴയില്‍ സര്‍കാര്‍ ചെലവില്‍ റോട്ടിലുള്ള ഗട്ടറുകള്‍ എല്ലാം ദൈവം സഹായിച്ച് വെള്ളം നിറച്ച് മൂടിയിരുന്നു. അതിലൊന്നില്‍ മൂക്കും കുത്തി വീണ മാമ പിന്നെ കരക്കു കയറിയത് നാട്ടുകാര്‍ പ്രതിഷേധ സൂചകമായി നട്ട വാഴയില്‍ പിടിച്ചായിരുന്നു. ഗട്ടറില്‍ നിന്നു വലിച്ചു കയറ്റിയ ഹെര്‍കുലീസ് കണ്ട് മാമയുടെ സകല ഞാടി ഞരമ്പുകളും തളര്‍ന്നു പോയി. (മുമ്പ് ഞരമ്പ് രോഗത്തിനു ചികിത്സയിലായിരുന്നു 2 വര്‍ഷം) ദൈവമെ ചതിച്ചു, ഇതും പഞ്ചര്‍. തന്റെ സ്വപ്നങള്‍ക്കുമേല്‍ ഗട്ടറിലേ ഏതോ കൂര്‍ത്ത് മൂര്‍ത്ത കല്ലുകള്‍ റീത്ത് വെച്ചിരിക്കുന്നു. എന്തു ചെയ്യും, ബൈക്ക് ഉപേക്ഷിച്ച പോലെ ഇതും ഉപേക്ഷിക്കാന്‍ വയ്യല്ലൊ, വെറുതെ ആ ഫീലിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേട്ട് ഇല്ലാത മാനം വീണ്ടും കളയണോ. അതോ ഇതു തൂക്കി പിടിച്ച് ഒരു മാരത്തണ്‍ കാഴ്ച് വെക്കണോ, അവസാനം തീരുമാനിച്ചു . മാരത്തണ്‍ തന്നെ. ഒരു വിതത്തില്‍ മൂന്ന് കിലോമീറ്റര്‍ താണ്ടി മെഡിക്കല്‍ ഷോപ് കണ്ടെത്തി. സമാധാനത്തോടെ ബോര്‍ഡിന്റെ ട്യൂബ് ലൈറ്റ് കണ്ട് ഒന്നു നെടുവീര്‍പ്പിട്ടു. പിന്നെ ഒരല്പം ശ്വാസം കൂടി നീട്ടി വലിച്ചെടുത്തു, പക്ഷെ അതു മുഴുവനാകുന്നതിനു മുമ്പ് അവന്റെ ചങ്ക് വീണ്ടും വീണ്ടും ഇടിച്ചു. പക്ഷെ അതിനു ദീവാലിക്കു പൊട്ടിക്കുന്ന അന്‍പത് പൈസ പാക്കറ്റ് പടക്കത്തിന്റെ സൌണ്ട് പോലുമില്ലായിരുന്നു. ദൈവമെ ഷോപ് അടച്ചിട്ടിരിക്കുന്നു. എന്ത് വേണം, അവന്‍ ഒന്നു ആലോചിച്ചു.
തിരിച്ച് നടന്നാല്‍ നാണക്കേടാണ്. കിട്ടിയില്ലെങ്കില്‍ തനിക്ക് മുമ്പെ ആരെങ്കിലും അതു എത്തിച്ചാല്‍ തന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കും. എങ്കില്‍ പിന്നെ വച്ചകാല്‍ പിന്നോട്ടില്ല, മുന്നോട്ട് തന്നെ. മെഡിക്കല്‍ ഷോപ്പിനു പിറകിലെ ഉടമയുടെ വീട്ടിലെ കാളിങ് ബെല്ല് അവനൊരല്പം സങ്കോചത്തോടെ അമര്‍ത്തി.പുറത്ത് വന്നത് പരിചയക്കാരന്‍ തന്നെ. നമ്മുടെ ചെസ്സ്007 , മാമ ആളെ കണ്ട് ഒന്നു സമാധാനിച്ചു. “ ഡാ ചെസ്സെ ഹൈ ചാറ്റില്‍ ചോര, നമ്മുടെ കുട്ടിക്ക് മെ.....” മാമാ പെട്ടന്ന് സംസാരം നിര്‍ത്തി. ചെസ്സിനു പിറകില്‍ ഏതോ ബന്ധു ആണെന്നു തോന്നുന്നു. അവന്‍ ചെസ്സിനെ പുറത്തേക്ക് വിളിച്ച് കാര്യം പറഞ്ഞു. അവന്‍ കുറച്ചു നേരം മാമയുടെ മുഖത്തേക്ക് തന്നെ നോക്കി. പിന്നെ നിലത്ത് ഒരല്പ സമയം ഇരുന്ന് നെട്ടല്‍ തീര്‍ത്ത് അകത്ത് പോയി ഒരു ജെഗ്ഗ് വെള്ളവും അകത്താക്കി ഷോപ്പ് തുറന്നു. സാധനം കണ്ട ഞങ്ങള്‍ ഒക്കെ ഞെട്ടി “കെയര്‍ഫ്രീ” എന്റെ ദൈവേ പെറ്റതള്ള കണ്ടാ സഹിക്കില്ല, ഇവന്റൊരു ആത്മാര്‍ത്ഥതയേ...!!!!
ഇതൊക്കെ കൂടി ചെസ്സിനോടു പറഞ്ഞപ്പോ അവന്‍ ഞെട്ടുന്നേയില്ല, എന്താ മോനെ നീ ഞെട്ടാത്തതെന്നു ചോതിച്ചപ്പൊ അവന്‍ പറയുന്നത് , ഇപ്പൊ തന്നെ ആള്‍ റെഡി രണ്ടുമൂന്നു തവണ ഞെട്ടി ക്ഷീണിച്ചിരിക്കുവാ ഇനി വയ്യാന്നു.
(ഹൈ ചാറ്റില്‍ എത്തി കെയര്‍ഫ്രീ ഏല്പിക്കുമ്പോള്‍ മാമയുടെ മുഖം കാര്‍ഗില്‍ യുദ്ധം ജയിച്ച ഇന്ത്യന്‍ പട്ടാളക്കാരുടേതിനേക്കാള്‍ തിളങ്ങിയിരുന്നു എന്നു കണ്ടു നിന്നവരുടെ ലൈവ് റിപ്പോര്‍ട്ട്.)