അകലങ്ങളിലിരുന്ന് ശബ്ദവും ടെക്സ്റ്റും ഷെയര്‍ ചെയ്യുന്ന നാം എന്തുകൊണ്ട് പരസ്പരം കണ്ടുകൂടാ, ചാറ്റ് റൂമില്‍ ഇരുന്ന് പഞ്ചാര പറയുന്നവന്റെ കത്തികേള്‍ക്കുമ്പോള്‍ ഇവനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നിയാല്‍ അതല്ലെങ്കില്‍ ചാറ്റ്രൂമില്‍ ഇരുന്ന് തള്ളക്ക് വിളിക്കുന്നവന്റെ ഫോട്ടോകണ്ട് “ദൈവേ.... ഇവനെയൊന്നും കണ്ടാല്‍ അങ്ങനെ തോന്നത്തേയില്ലല്ലൊ എന്നു വിചാരിച്ച് സ്വന്തം ചന്തിയിലോ മൂക്കത്തോ ഒക്കെ വിരല്‍ വെച്ച് അത്ഭുതംകൂറാന്‍, അതുമല്ലെങ്കില്‍ ഫേക്ക് കാമുകള്‍ക്കും സൈബര്‍ലോകത്തില്‍ നിന്നുമെല്ലാം ഇറങ്ങി എന്നെങ്കിലും എപ്പോഴെങ്കിലും എവിടെവെച്ചെങ്കിലും ആള്‍കൂട്ടത്തിനിടയില്‍ കണ്ട്മുട്ടിയാല്‍ ‘ദേ... കുഞ്ഞാക്കയുടെ സൈറ്റില്‍ കണ്ട അതേ മുഖം’ എന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ഡാ കൂതറേ, ഇതുഞാനാടാ’ എന്നു പരിചയപ്പെടാന്‍. (NB:- ആളുമാറി ലൈവ് ആയി പച്ചത്തെറിയോ അടിയോ കിട്ടിയാല്‍ ഈ പാവം ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല എന്നൊരു അറിയിപ്പും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു) എല്ലാം നമുക്കിവിടെ സൌഹാര്‍ദ്ദത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാം, പങ്കുവെക്കാം. എന്നെങ്കിലുമൊരിക്കല്‍ കണ്ട്മുട്ടിയാല്‍ അപരിചിതത്വമില്ലാതെ പരസ്പരം സ്നേഹം പങ്കിടാനായ്, സൌഹൃദം കൈമാറാനും.
Friday, October 3, 2008
ചോരകുടിയന്‍
ഇദ്ദേഹം ആദിവാസിമൂപ്പന്‍ ആയി ചാര്‍ജ്ജ് എടുത്ത ശേഷം തന്റെ പ്രജകള്‍ക്ക് ഫ്രീയായി പൂമ്പാറ്റ, കൊതുക് എന്നിവയുടെ രക്തം ശേഖരിച്ചു നല്‍കുവാ, തല്പര്യമുള്ള നാട്ടുവാസി പയ്യന്മാരില്‍നിന്നു അപേക്ഷകള്‍ ക്ഷണിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment